Monday, March 12, 2012

നനുത്ത സുഷുപ്തി

 രണ്ടായിരത്തി പന്ത്രണ്ട്, മാര്‍ച്ച്‌, പന്ത്രണ്ട് - ഇന്ന്,  ഞാന്‍ എന്ന വ്യക്തിയുടെ മരണം. ജീവിതത്തെ ഒരു കുഞ്ഞു കുട്ടിയുടെ ലാഖവത്തോടെ നോക്കി നിക്കേണ്ടി വരുന്നു എനിക്കും. എന്‍റെ ജീവിതത്തിന്‍റെ കടിഞ്ഞാണ്‍ എന്നില്‍ നിന്നും കൈവിട്ടു പോകുന്ന പോലെ.  നഷ്ടങ്ങളുടെ പട്ടികയില്‍ ഒന്നുകൂടെ, അതാകട്ടെ എന്തൊക്കെ സംഭവിച്ചാലും ഇങ്ങനെ വരല്ലേ എന്ന് ഞാന്‍ വിചാരിച്ചുവോ അതോപോലെ സംഭവിച്ചിരിക്കുന്നു. എനിക്ക് വേണ്ട ഇങ്ങനെ ഒരു ജീവിതം, എന്‍റെ മനസാക്ഷി എന്നെ വരിഞ്ഞു മുറുക്കുന്നു.   ഞാന്‍ ഞാനല്ലാതാകുന്നപോലെ, എന്‍റെ മനസാക്ഷി മുഖംമൂടി എടുത്തണിഞ്ഞിരിക്കുന്നു. എന്‍റെ നിഴല്‍  പോലും ഞാന്‍ തന്നയോ  എന്ന് സംശയിക്കുന്നു.  
" ചെറു താഴ്ചകളില്‍ നിന്ന്  അഗാത മാം 
 ഗര്‍ത്തങ്ങളിലേക്ക് താഴുകയാണ്‌;  ഞാന്‍ എന്ന ജഡത്വം.  
ഉറ്റവരെല്ലാം നോക്കിനില്‍കെ,  മറയുകയാണ് ഞാന്‍ ഈ ഭൂവില്‍ നിന്നും 
മരണത്തി ന്‍റെ  നനുത്ത സുഷുപ്തിയിലേക്ക്  "

No comments:

Post a Comment