Sunday, February 6, 2011

True Man

വിശ്വാസങ്ങളും വിശ്വാസപ്രമാണങ്ങളും തെറ്റായി മാറിയിരിക്കുന്നു . ആത്മാവുള്ളവനെ ആത്മ സംതൃപ്തി ഉണ്ടാവൂ!. സ്നേഹമുള്ളവനെ സ്നേഹിക്കാന്‍ കഴിയൂ!. ആത്മാവിന്‍റെ തലങ്ങളിന്‍ നിന്നും ഇറങ്ങിവരുന്ന ആത്മ സംഘര്‍ഷങ്ങളെ, കടിഞ്ഞാണിടാന്‍ മനുഷ്യന്  സാധിച്ചാല്‍!, തന്‍റെ മാനുഷിക മൂല്യങ്ങളെ എന്നെനും സംരക്ഷിക്കാന്‍  അവനു കഴിയും. മനസിന്‍റെ സംഘര്‍ഷാവസ്ഥ, അതാണു   മാനുഷിക മൂല്യങ്ങളെ തകര്‍ക്കുന്നത്. ഒരാള്‍ക്കും എന്നെന്നും തന്‍റെ വിശ്വാസങ്ങളുടെ പളുങ്കു കൂടാരത്തെ സംരക്ഷിക്കാന്‍ കഴിഞ്ഞെന്നുവരില്ല !,  ഏതെങ്കിലും ഒരു നിമിഷാര്‍ധത്തില്‍ അതെല്ലാം  എന്നെന്നേക്കുമായോ ഭഗീകമായോ   നഷ്ടപെട്ടേക്കാം!. ജീവിതത്തിന്‍റെ പല ദുര്‍ഘട ഘട്ടങ്ങളിലും കൈപിടിച്ചുയര്‍ത്തുവാന്‍, പല ഭാവങ്ങളില്‍ പല രൂപങ്ങളില്‍ അദൃശ്യമായ ഏതോ ശക്തിയുടെ വിളയാട്ട ഭൂമിയാകും നമ്മുടെ മനസ്സ്. അതിനെ കടിഞ്ഞാണിടാന്‍  സാധിക്കുന്നവനാണ് യഥാര്‍ത്ഥ മനുഷ്യന്‍ .
    

Friday, February 4, 2011

ഇരുളിന്‍റെ മക്കള്‍

ഇരുളിന്‍റെ  മക്കളോ നാമെല്ലാം !
വിശാലമനസ്കരാം    നാമെല്ലാം !
അങ്ങനെയും, ഒരു പൊയ്മുഖം നമുക്കെല്ലാം!


ഇരുളിന്‍റെ മറവിലെ വിശാലത !
പകലിന്‍റെ മറവിലോ പൊയ്മുഖങ്ങള്‍ !


ഇനിയും പിറക്കണമോ  നീതിമാന്മാര്‍ !
പകലിന്‍റെ വഴിയിലെ വിശാലതയ്ക്കായ്‌!


കടിഞ്ഞാണ്‍ ഇല്ലാത്ത കുതിരകള്‍ക്കായ്‌ !
ഇനിയും പിറക്കണമോ  നീതിമാന്മാര്‍ !


ഇരുളിന്‍റെ മക്കളാം  നാമെല്ലാം !
മനുഷ്യത്വം ഇല്ലാത്ത നീചരോ !


എങ്ങുപോയ് നമ്മിലെ നന്മയും  ! 
എങ്ങുപോയ്   നമ്മിലെ സ്നേഹവും  !


പിറക്കട്ടെ ഇനിയും മഹാശയന്മാര്‍ !
നിറയട്ടെ സ്നേഹവും നന്മയും !   
       
      

Thursday, February 3, 2011

Ormakal

മരണമില്ലെന്‍ ഓര്‍മ്മകള്‍ക്കൊന്നുമേ

മരിച്ചീടുമീ  ഹൃദയത്തില്‍ നിന്നും 
ഇനിയും മരിക്കാത്ത  ഓര്‍മ്മകള്‍ക്കായ്‌  

ജീവിതം, ഇനിയുമുണ്ടങ്ങ്‌ ദൂരെ 

പാതകള്‍ മാഞ്ഞുപോയ്‌ , വഴിയമ്പലങ്ങള്‍ തകര്‍ന്നുപോയ്‌

എന്നാലും എന്‍ മനം കാത്തിരിപ്പു

ഇനിയും മരിക്കാത്ത ഓര്‍മ്മകള്‍ക്കായ്‌